കലഞ്ഞൂർ: കഴിഞ്ഞ 23 വർഷകാലം അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ജനങ്ങൾ വോട്ടു നൽകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കലഞ്ഞൂരിൽ യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോന്നി ഉപതെരഞ്ഞെടുപ്പിൽ ്അടൂർ പ്രകാശാണ് യുഡിഎഫിനെ നയിക്കുന്നതെന്നും അദ്ദേഹമാണ് വോട്ടു തേടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാന സർക്കാർ ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നര വർഷത്തെ എൽഡിഎഫ് സർക്കാരാന്റെ ഭരണ നേട്ടങ്ങൾ വട്ടപൂജ്യമാണ്.ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.
പ്രഫ. പി.ജെ. കുര്യൻ, അടൂർ പ്രകാശ് എംപി, ആന്േറാ ആന്റണി എംപ , ഡോ. ശൂരനാട് രാജശേഖരൻ , സ്ഥാനാർഥി പി. മോഹൻരാജ് , പ്രതാപവർമ തന്പാൻ, ബാബു ജോർജ്, ബിന്ദു കൃഷ്ണ, അഡ്വ.പഴകുളം മധു, മാത്യു കുളത്തുങ്കൽ, രതീഷ് വലിയ കോണ് എന്നിവർ പ്രസംഗിച്ചു.