അഞ്ചല്‍ : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശി മോഹനനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്. മിഠായി വാങ്ങാനെത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ കട ഉടമ മോഹനൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമം ചുമത്തിയാണ് മോഹനനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.