ഗാന്ധിജിയുടെ മതേതരസിദ്ധാന്തമാണ്  ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിത്തറയെന്ന് മന്ത്രി

കൊല്ലം മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മ​തേ​ത​ര​ത്വ സി​ദ്ധാ​ന്ത​മാ​ണ് ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത:​സ​ത്ത​യും അ​ടി​ത്ത​റ​യു​മെ​ന്ന്‌ മ​ന്ത്രി കെ.​രാ​ജു . മ​ഹാ​ത്മാ ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആഭിമുഖ്യത്തി​ൽ ന​ട​ന്ന മ​ഹാ​ത്മ​ജി​യു​ടെ ജ​ന്മ വാ​ർ​ഷി​ക വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം ഉ​ൽ​ഘാ​ട​നം ചെ​യ്‌​തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

അ​ധി​കാ​ര​ത്തി​നു വേ​ണ്ടി എന്തും ചെയ്യുന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ നേ​താ​ക്ക​ൾ​ക്കും ഭ​ര​ണ ക​ർ​ത്താ​ക്ക​ൾ​ക്കും ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം പാ​ഠ​പു​സ്ത​ക മാ​ക്കി മാ​റ്റ​ണം .ഏ​തു അ​ധി​കാ​ര​വും കൈ​പ്പി​ടി​യി​ലാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ട്ടും അ​ധി​കാ​ര ക​സേ​ര​യി​ൽ ക​യ​റി കൂ​ടാ​തെ ജ​ന​ക​ൾ​ക്കു വേ​ണ്ടി മാ​ത്രം ജീ​വി​ച്ച​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ഹാ​ത്മാ​വാ​യ ിമാ​റി​യ​തെ​ന്നും മ​ന്ത്രി രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി.​

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​പ്ര​ദീ​പ് കു​മാ​റി​ന്റെ അധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ​ദ്മ​ശ്രീ.​പി.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ,മൈ​ക്കി​ൾ ദേ​ശ​മാ​ണി ,എ​ൻ.​സു​ഗ​ത​ൻ,സു​ബൈ​ർ വ​ള്ള​ക്ക​ട​വ്,ഡോ.​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ,ഷ​മ്മി,ഡോ. ​ലാ​ലു ജോ​സ​ഫ്,ജ​യേ​ഷ് മാ​ത്യു,വി.​കെ.​അ​ബൂ​ബ​ക്ക​ർ,എ.​മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts