സിനിമ എന്റെ ജീവിനാണ്, സിനിമയാണ് എനിക്കെല്ലാം. സിനിമയിലെത്തി പതിനഞ്ചുവർഷം പിന്നുടുമ്പോഴും ആദ്യ ഷോട്ടിനുവേണ്ടി മേക്കപ്പണിഞ്ഞപ്പോഴുള്ള ത്രിൽ എന്നിൽ നിന്നും ചോർന്നു പോയിട്ടേയില്ല. ഓരോ സിനിമയും ആദ്യസിനിമപോലെ തന്നെയാണ് ട്രീറ്റ് ചെയ്യുന്നത്. നടി അനുഷ്ക ഷെട്ടി തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ.
ജീവിതത്തിൽ മടുപ്പില്ലാതെ സംസാരിക്കാൻ ഇഷ്ടം ബാഹുബലിയെക്കുറിച്ച് സംസാരിക്കാനാണെന്നും അനുഷ്ക. അവാർഡ് ലഭിക്കുമെന്ന് വരെ പലരും പറഞ്ഞിരുന്നു. അവാർഡ് കിട്ടാത്തതിൽ ഒരു സങ്കടമില്ലെന്നും, സിനിമയ്ക്ക് കിട്ടിയ ജനപ്രീതിയോളം വരില്ല ഒരു അവാർഡെന്നും താരം തുറന്നു പറയുന്നു.
ഒരു അഭിനേത്രിക്ക് മനസമാധാനമാണ് ആദ്യം വേണ്ടത്. അത് അകലുമ്പോൾ അഭിനയത്തേയും സൗന്ദര്യത്തേയും ബാധിക്കും. മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് വാർത്തകൾ വായിക്കില്ലെന്നും സന്തോഷം നൽകുന്ന കാര്യങ്ങൾ വായിച്ച് പോസറ്റീവായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും താരം പറയുന്നു.
സിനിമയിൽ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ രജനി സാറാണ്. അദ്ദേഹത്തോടൊപ്പം ലിംഗയിൽ അഭിനയിക്കാൻ സാധിച്ചത് ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നു. സൂര്യ, വിജയ്, അജിത്ത് എല്ലാവരും തനിക്ക് പ്രിയപ്പെട്ടവർതന്നെയെന്നും താരം.
പൊതുവേ ശാന്തസ്വഭാവക്കാരിയായ താൻ സിനിമയിലെത്തിയശേഷം പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ. നടിയാണെന്ന് കരുതി ചിലർ ദുസ്വാതന്ത്ര്യമെടുക്കും. അന്നേരം എനിക്ക് ദേഷ്യം വരുകയും പൊട്ടിത്തെറിക്കാറുമുണ്ട്. അഭിനയം തൊഴിലായിപ്പോയി എന്നേയുള്ളു, ഞങ്ങളും മനുഷ്യരാണ്. എങ്കിലും മനസിൽ ദേഷ്യം കൊണ്ടുനടക്കാറില്ലെന്നും അനുഷ്ക ഷെട്ടി പറയുന്നു.