കോഴിക്കോട്: കൂടത്തായി. കൊലപാതക പരമ്പര കേസിലെ പ്രതി എൻഐടിയിൽ എത്തിയതിന്റെ ചിത്രം പ്രചരിച്ചതിനെ തുടർന്ന് എൻഐടിയിലെ രണ്ട് വിദ്യാർഥികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ സീറ്റിൽ ജോളി ചാരിയിരിക്കുന്ന ചിത്രമാണ് പ്രചരിച്ചത്. ബുള്ളറ്റിന്റെയും അടുത്തുണ്ടായിരുന്ന ബൈക്കിന്റെയും ഉടമകളെ കണ്ടെത്തിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്.
താൻ എൻഐടിയിൽ ലക്ചററാണെന്നാണ് ജോളി വീട്ടിലും നാട്ടിലും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ജോളിയാമ്മ ജോസഫ് എന്ന പേരിലൊരാൾ അവിടെ ജോലി ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എൻഐടി യുടെ വ്യാജ തിരിച്ചറിയൽ കാർഡ് കഴുത്തിലണിക്കൊണ് ജോളി ദിവസവും വീട്ടിൽനിന്ന് പുറത്തു പോയിരുന്നത്.