ക്രി​ക്ക​റ്റ് താ​രം മ​നീ​ഷ് പാ​ണ്ഡെ വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു ത​മി​ഴ് ന​ടി ആ​ശ്രി​ത

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​നീ​ഷ് പാ​ണ്ഡെ വി​വാ​ഹി​ത​നാ​കു​ന്നു. ത​മി​ഴ് ച​ല​ച്ചി​ത്ര താ​രം ആ​ശ്രി​ത ഷെ​ട്ടി​യാ​ണു വ​ധു. ഡി​സം​ബ​ർ ര​ണ്ടി​നു മും​ബൈ​യി​ലാ​കും വി​വാ​ഹ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

നി​ല​വി​ൽ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ക​ർ​ണാ​ട​ക​യു​ടെ നാ​യ​ക​നാ​ണു മു​പ്പ​തു​കാ​ര​നാ​യ മ​നീ​ഷ് പാ​ണ്ഡെ. 2015 ജൂ​ലൈ 14-ന് ​ഇ​ന്ത്യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച പാ​ണ്ഡെ 23 ഏ​ക​ദി​ന​ങ്ങ​ളും 31 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.

മും​ബൈ സ്വ​ദേ​ശി​നി​യാ​യ ആ​ശ്രി​ത ഷെ​ട്ടി, മോ​ഡ​ൽ കൂ​ടി​യാ​ണ്. ഒ​രു ക​ന്നി​യും മൂ​ന്നു ക​ള​വാ​ണി​ക​ളും, ഉ​ദ​യം എ​ൻ​എ​ച്ച്4 എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. തു​ളു ഭാ​ഷ​യി​ലി​റ​ങ്ങി​യ തെ​ല്ലി​കേ​ട ബൊ​ല്ലി​യാ​ണ് ആ​ശ്രി​ത​യു​ടെ ആ​ദ്യ സി​നി​മ. നാ​ൻ താ​ൻ ശി​വ​യാ​ണ് റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം.

Related posts