തീയതി ചതിച്ചു;  പൂതനയ്ക്ക് പിന്നാലെ ഷാനമോൾക്കെതിരേയുള്ള കേസും സർക്കാരിന് തിരിച്ചടിയാകുന്നു

തു​റ​വൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രെ​യു​ള്ള കേ​സ് സ​ർ​ക്കാ​രി​നെ തി​രി​ച്ച​ടി​ക്കു​ന്നു. എ​ര​മ​ല്ലൂ​രി​ൽ ന​ട​ന്ന റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം ഷാ​നി​മോ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

നി​ല​വി​ൽ ഈ ​റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി തെര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷ​മാ​ണ് ന​ൽ​കി​യ​തെ​ന്ന രേ​ഖ​ക​ളാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​രി​നെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ആ​യു​ധ​മാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തു സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts