കു​ള​ത്തു​പ്പു​ഴയിൽ ക്ഷേ​ത്രത്തിൽ വീണ്ടും ക​വ​ര്‍​ച്ച; നാ​ല് കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ ക​ട​ത്തികൊണ്ടുപോയി; ആദ്യ മോഷണക്കേസിലെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു

കു​ള​ത്തൂ​പ്പു​ഴ : ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വീ​ണ്ടും ക്ഷേ​ത്ര ക​വ​ര്‍​ച്ച. കു​ള​ത്തു​പ്പു​ഴ ടൗ​ണ്‍ ശ്രീ ​മ​ഹാ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നാ​ല് കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ മോ​ഷ്ടാക്ക​ള്‍ ക​ട​ത്തി. രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​ന്‍ എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് ക​വ​ര്‍​ച്ച ആ​ദ്യം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു​മാ​സം മു​മ്പും ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​വി​ടെ​യും ആ​ന​ക്കൂ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ലും ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​യെ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

അ​തി​നു​പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ഇ​വി​ടെ ക​വ​ര്‍​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യ​കാം ക​വ​ര്‍​ച്ച ന​ട​ന്ന​തെ​നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു​മാ​സ​ത്തെ കാ​ണി​ക്ക തു​ക​ക​ള്‍ വ​ഞ്ചി​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ക്ഷേ​ത്രം അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts