തലശേരി: കോടതികളില്‍ സ്വന്തം കേസുകള്‍ വാദിച്ചും പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് മറ്റുള്ളവരുടെ കേസുകളും വാദിച്ചും ശ്രദ്ധേയനായ കണ്ണൂര്‍ എളയാവൂര് ലക്ഷ്മി പ്രഭയില്‍ വി.വി പ്രഭാകരനെ കോടതി കോമ്പൗണ്ടിൽ തടഞ്ഞു നിര്‍ത്തി വധഭീഷണി ഉയര്‍ത്തുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ തലശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം നിർണായകമാകും.
തലശേരി ബാറിലെ പ്രമുഖരായ നാല് അഭിഭാഷകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്ത ഈ സംഭവത്തിൽ പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് കേസ് നടത്താൻ കോടതി നൽകിയ അനുമതി കോടതി തന്നെ പിൻവലിക്കുമോ എന്നാണ് നിയമ രംഗത്തുള്ളവരും പോലീസും നോക്കുന്നത്.
പ്രഭാകരൻ പവർ അറ്റോണിയുടെ ബലത്തിൽ കോടതിയുടെ അനുമതിയോടെ വാദിച്ചിരുന്ന കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കേസിൽ വാദിക്കാൻ പ്രഭാകരന് കോടതി തുടർന്നും അനുമതി നൽകുമോയെന്നാണ് നിരീക്ഷകർ നോക്കുന്നത്.
അഭിഭാഷകർക്കെതിരെ കേസെടുത്ത സംഭവത്തിൽ ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് അഡ്വ. ബി.പി. ശശീന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന അഞ്ച് അഭിഭാഷകർ അടങ്ങുന്ന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
അഡ്വ.കെ വിശ്വന്, അഡ്വ.പ്രിഥ്യു, അഡ്വ.നിസാര്‍, അഡ്വ.രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 341,323,294(ബി),506(റെഡ് വിത്ത് 34) എന്നീ വകുപ്പുകാരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിലസസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
നാല് അഭിഭാഷര്‍ ചേര്‍ന്ന് പരാതിക്കാരനെ തടഞ്ഞു നിര്‍ത്തി കൈകൊണ്ടടിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.