പത്തനംതിട്ട: തേക്കുതോട് ഏഴാംതല നെടുമനാൽ മേലേതിൽ ചന്ദ്രൻകാണി (40)യെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും. 2014 ഏപ്രിൽ 13നു രാത്രി പ്രായപൂർത്തിയാകാത്ത മകളോടൊപ്പം വീട്ടിലേക്കു പോകുന്പോൾ കന്പിവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചുവെന്നുമാണ് കേസ്.
പ്രതി അനീഷ് കുമാറിനെ (അജയൻ – 34)യാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജോണ് കെ. ഇല്ലിക്കാടൻ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എ.സി. ഈപ്പൻ ഹാജരായി.