കാസർഗോഡ്: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ വീക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിനുമെതിരായി സംസ്ഥാനത്ത് ഓപ്പറേഷന് “പി-ഹണ്ട്’ എന്ന പേരില്‍ പോലീസ് പരിശോധന നടത്തുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിലെ വീടുകളിലും മറ്റുമായി സൈബര്‍ പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് അധികാരികളും സൈബര്‍ സെല്‍ വിദഗ്ദ്ധരും റെയ്ഡിന് നേതൃത്വം നല്കി.
ഇന്റര്‍നെറ്റ് വഴി കുട്ടികളുടെയും മറ്റും അശ്ലീല വീഡിയോകൾ വീക്ഷിക്കുന്നവരെ സൈബര്‍ പോലീസ് നീരിക്ഷിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നിരീക്ഷണവും റെയ്ഡും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.