കൂടത്തായി കൊലപാതക പരമ്പരയില്‍ ദിവസം കഴിയുംതോറും പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെത്തന്നെ ഞെട്ടിക്കുകയാണ്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ് ജോളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ജോളി ജോണ്‍സനെ വലയില്‍ വീഴ്ത്തുന്നത്.
ബിഎസ്എന്‍എലില്‍ റിട്ടയര്‍മെന്റ് പ്രായം 60 ആണ്. അതിനാല്‍ തന്നെ നിലവില്‍ 55 വയസുള്ള ജോണ്‍സനെ എന്തിനാണ് ജോളി വലയിലാക്കിയതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കാണാന്‍ സൗന്ദര്യവുമില്ല നല്ല പ്രായവും. ജോളിയുമായി കമ്പനിയായതോടെ വീട്ടില്‍ ചെലവു കാശു പോലും കൊടുക്കില്ലായിരുന്നു ജോണ്സന് എന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. അതിനാല്‍ ജോളി അകത്തായതില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ജോണ്‍സന്റെ കുടുംബമാണ്.
ജോളി മൂന്നാമതൊരു വിവാഹത്തിന് ആഗ്രഹിച്ചിരുന്നുവെന്നും അതിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്സന് ശ്രദ്ധാകേന്ദ്രമാകുന്നത്. ജോണ്‍സനെ സ്വന്തമാക്കാനായാണു ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചതെന്നാണ് ജോളിയുടെ മൊഴി. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്.
ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി. അതേസമയം ഗൂഢാലോചനയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ജോണ്‍സണോടൊപ്പം ജോളി ബംഗളൂരു, കോയമ്പത്തൂര്‍, തിരുപ്പുര്‍ തുടങ്ങി പലയിടങ്ങളിലേക്കും യാത്ര നടത്തിയതായും ഒരുമിച്ച് താമസിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശാസ്ത്രീയമായ ടവര്‍ ഡംപ് പരിശോധനയിലാണ് ജോളിയും ഇയാളും തമ്മില്‍ പലസ്ഥലങ്ങളിലും ഒരുമിച്ച് യാത്രചെയ്തതിന്റെ വിശദാംശം ്രൈകംബ്രാഞ്ചിനു ശേഖരിച്ചത്. ഇരുവരും കുടംബാംഗങ്ങളൊത്ത് പലതവണ വിനോദസഞ്ചാരത്തിനും സിനിമയ്ക്കും പോയി. പിന്നീട് ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യ ജോളിയുമായുള്ള സൗഹൃദം ഒഴിവാക്കുകയും ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ ജോണ്സന് എല്ലാം അവഗണിച്ച് ബന്ധം തുടരുകയായിരുന്നു.