സന്നദ്ധ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് നേതാവുമായ എം സി കമറുദ്ദീനുമൊത്ത് ഫിറോസ് വേദി പങ്കിട്ടതിനെ വിമര്‍ച്ച മുന്‍ കെഎസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരിയ്ക്കെതിരേയായിരുന്നു ഫിറോസിന്റെ പരാമര്‍ശം.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ജസ്ലയ്ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയത്.
‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, ഫിറോസിന്റെ വീഡിയോയില്‍ പേര് പരാമര്‍ശിക്കാതെ നടത്തുന്ന വിശേഷണങ്ങളാണിത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറയുന്നു.
എന്നാല്‍ ഫിറോസിനു മറുപടിയുമായി ജസ്ല രംഗത്തെത്തുകയും ചെയ്തു.സ്ത്രീകളെ മൊത്തത്തില്‍ ആക്ഷേപിച്ച ഫിറോസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.നിരവധി പ്രമുഖരാണ് ജസ് ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫിറോസിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ ഇതിനോടകം രംഗത്തു വന്നിരിക്കുന്നത്.