വീ​ട് ബാ​ങ്ക് ജ​പ്തി ചെ​യ്തു; വീ​ടി​നു മു​ക​ളി​ൽ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി വീ​ട്ട​മ്മ; അഞ്ചുലക്ഷം എടുത്ത തുകയ്ക്ക്  ആറ് ലക്ഷം ബാങ്കിൽ അടച്ചെന്ന് സെൽവി


തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ. സെ​ൽ​വി എ​ന്ന വീ​ട്ട​മ്മ​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യ​ത്.

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണു സം​ഭ​വം. സെ​ൽ​വി​യു​ടെ വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ജ​പ്തി ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സെ​ൽ​വി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യ​ത്.

2005-ൽ ​സെ​ൽ​വി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് വി​ജ​യാ ബാ​ങ്കി​ൽ​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ബാ​ങ്കി​ൽ തി​രി​ച്ച​ടി​ച്ചു. ഇ​തി​നി​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു. പി​ന്നീ​ട് എ​ട്ടു ല​ക്ഷം രൂ​പ അ​ട​യ്ക്കാ​നു​ണ്ടെ​ന്നു കാ​ണി​ച്ച് ബാ​ങ്ക് ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നും സെ​ൽ​വി പ​റ​യു​ന്നു.

Related posts