തിരുവനന്തപുരം: സമുദായ നേതാക്കൾ പറയുന്നതു പോലെയല്ല തെരഞ്ഞെടുപ്പിൽ ജനം വോട്ടു ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അങ്ങനെയായിരുന്നെങ്കിൽ 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസിന്റെ പിന്തുണ യുഡിഎഫിനാണെന്ന് കരുതുന്നില്ല. എൻഎസ്എസ് പിന്തുണ തങ്ങൾക്കാണെന്ന് വരുത്തിത്തീർക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുകയാണെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.