വടക്കഞ്ചേരി: വാഹനക്കുരുക്ക് രൂക്ഷമാക്കി കുതിരാനിൽ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണവും. ഇടുങ്ങിയ കുതിരാൻ റോഡിനോടുചേർന്നാണ് ഭൂഗർഭ വൈദ്യുതിലൈനുള്ള ട്രഞ്ച് കുഴിക്കൽ നടക്കുന്നത്. നിർമാണപ്രവൃത്തികളുടെ സാമഗ്രികളും യന്ത്രസംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളുമെല്ലാം റോഡിൽ നിറയുന്നതിനാൽ ചില സമയങ്ങളിൽ വാഹനക്കുരുക്ക് കൂട്ടും.
മണ്ണുത്തി മാടക്കത്തറയിൽനിന്നുള്ള ഭൂഗർഭ വൈദ്യുതിലൈൻ കുതിരാൻ മലയിലൂടെയാണ് വടക്കഞ്ചേരിയിലെത്തുന്നത്. കുതിരാൻ ഇരുന്പുപാലത്ത് എത്തുന്പോൾ പാലത്തിനോടു ചേർന്നു നിർമിച്ചിട്ടുള്ള പില്ലറുകൾക്കു മുകളിലൂടെയാണ് ലൈൻ സ്ഥാപിക്കുക. ഛത്തീസ്ഗഡിൽനിന്നുള്ള വൈദ്യുതിയാണ് തമിഴ്നാട് പൂളുകൾ ടവറുകളുടെ സഹായത്തോടെ വടക്കഞ്ചേരിയിൽ എത്തിക്കുന്നത്.