പത്തനാപുരം:പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ തെക്കേത്തേരി സ്വദേശി ഷറഫുദീന്‍ (47) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഷറഫുദീന്റെ ചായക്കടയുടെ അടുക്കളയില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്കൂളില്‍ വച്ച് ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പത്തനാപുരം എസ്.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.