പെട്ടെന്നൊരു ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് മുഖത്ത് നിറയെ പാടുകള്‍ ആയിരുന്നു ! അതെന്റെ ആത്മവിശ്വാസത്തെയാകെ തകര്‍ത്തു കളഞ്ഞു; നടി കനിഹയുടെ വെളിപ്പെടുത്തല്‍…

ശരീരത്തിന്റെ സൗന്ദര്യത്തിലല്ല മനസ്സിന്റെ സൗന്ദര്യത്തിലാണ് വിശ്വസിക്കേണ്ടതെന്ന് നമ്മള്‍ പലപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാറുണ്ട്. ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് നടി കനിഹ. ഫേസ്ബുക്ക് ലൈവിലൂടെയാണ് കനിഹ തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പങ്കുവെച്ചത്.

കനിഹയുടെ വാക്കുകള്‍ ഇങ്ങനെ… ”പെട്ടെന്നൊരുദിവസം ഞാന്‍ ഉണരുന്നത് മുഖക്കുരുവിന്റെ ലോകത്തേക്കാണ്. ഇതിനുമുന്‍പ് ഇങ്ങനെ വന്നിട്ടേയില്ല. ഒരു സിനിമാതാരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തുകളഞ്ഞു. എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. എത്രയും പെട്ടെന്ന് ഡോക്ടറിന്റെ അടുത്തേക്കോടി. അദ്ദേഹം മരുന്നുകള്‍ തന്നു.

”വളരെ നിരാശയിലായിരുന്നുവെങ്കിലും ഞാന്‍ ഒരു പാഠം പഠിച്ചു. നമ്മളെല്ലാവരും ബാഹ്യസൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ വസ്ത്രത്തിന്, ചര്‍മ്മത്തിന് അങ്ങനെ എല്ലാത്തിനും. അത് പ്രധാനം തന്നെയാണ്. പക്ഷേ ഇവയ്‌ക്കെല്ലാം അമിതപ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. കനിഹ പറയുന്നു.

തനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ് താന്‍ ഇതിനെക്കുറിച്ച് ചിന്തിച്ചതെന്നും ബാഹ്യസൗന്ദര്യം താല്‍ക്കാലികമാണെന്നും സൗന്ദര്യമുള്ള മനസ്സിനെ നിലനിര്‍ത്തുകയാണ് വേണ്ടതെന്നും നടി പറയുന്നു.

Related posts