നെടുംകുന്നം: കൊഴുങ്ങാലൂർചിറ റോഡിൽ പരസ്യ മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവും പതിവാകുന്നതായി പരാതി. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലുമായി എത്തുന്ന സംഘങ്ങൾ റോഡരികിലിരുന്ന് മദ്യപിക്കുന്നതായും പരാതിയുണ്ട്.
വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഇവിടെ രാത്രികാലങ്ങളിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പനയും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുടെ കച്ചവടവും നടക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. മദ്യപിച്ച ശേഷം ചില്ലുകുപ്പികൾ തല്ലിത്തകർത്ത് റോഡിൽ ഇടുന്നതും പതിവാണ്.
വഴിവിളക്കുകൾ തെളിയിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ പരാതി നല്കിയിട്ടും നടപടിയുണ്ടായിട്ടില്ല. പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.