തലശേരി: ആഗോളവൽക്കരണവും നഗരവൽക്കരണവും മനുഷ്യന്റെ ഭക്ഷണ രീതിയെ മാറ്റി മറിച്ചുവെന്നും അനാരോഗ്യകരമായ ഭക്ഷണ ശീലവും അമിത വണ്ണമുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചുവെന്നും തലശേരി സഹകരണ ആശുപത്രി ഓർക്കോ പീഡിക് സർജനും ഐ എംഎ സെക്രട്ടറിയുമായ ഡോ.ജയകൃഷ്ണൻ നമ്പ്യാർ.
ഐഎംഎയുടെ ആഭിമുഖ്യത്തിൽ ചിറക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോക ഭക്ഷ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ 650 മില്യൺ മുതിർന്നവരും പത്ത് വയസിന് താഴെയുള്ള 120 മില്യൺ കുട്ടികളും അമിത വണ്ണവും ഭാരവും കൊണ്ട് ബുദ്ധി മുട്ടുന്നുണ്ട്.
നമ്മുടെ പ്രവർത്തനം തന്നെയാണ് നമ്മുടെ ഭാവി. പ്രകൃതിയോടിണങ്ങിയ ജീവിതം നയിക്കാൻ നാം തയാറാകണം. പ്രകൃതിദത്തമായ നാരടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നൽകണം.
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തി ജീവിതം ക്രമപ്പെടുത്തണം. ഭക്ഷണം മൗലീകാ വകാശമാണെന്ന് ലോക ഭക്ഷ്യ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ടെന്നും ജയകൃ ഷ്ണൻ നമ്പ്യാർ തുടർന്ന് പറഞ്ഞു.പോഷകാഹാരത്തെ കുറിച്ച് ഡോ.സുജല ക്ലാസെടുത്തു. മേജർ ഗോവിന്ദൻ പ്രസംഗിച്ചു.