നടി ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ട് ശരിക്കും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദീപ്തി ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ച ചിത്രങ്ങൾ ഇതിനകം വൈറലായിരിക്കുകയാണ്. ഡെയ്സി ഡേവിഡ് ആണ് ചിത്രങ്ങൾ പകർത്തിയത്.
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളം കടന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ദീപ്തി സതി സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നേരത്തെ ഒരു മറാത്തി ചിത്രത്തിൽ ബിക്കിനിയണിഞ്ഞ് ദീപ്തി പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിംഗ് ലൈസൻസ് ആണ് ദീപ്തി സതിയുടെ അടുത്ത ചിത്രം.