സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമാണെന്ന് ഡോ. സി. ജോണ്‍ പണിക്കര്‍ പറയുന്നു. ഇയര്‍ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുന്നതും മ്യൂസിക്ക് ആസ്വദിക്കുന്നതും സമീപഭാവിയില്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കും. 75 ഡെസിബെല്‍ വരെ ഇയര്‍ ഫോണില്‍ കുറഞ്ഞ സമയത്തേക്ക് ശബ്ദം കേള്‍ക്കുന്നത് കുഴപ്പമില്ലെങ്കിലും 50 ഡെസിബെലിന് മുകളില്‍ മണിക്കൂറുകളോളം ഉപയോഗിക്കുന്നത് പ്രശ്നമുണ്ടാക്കും.
ഭാഗിക കേള്‍വി തകരാറുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവര്‍ വര്‍ധിച്ചു വരുന്നതായും ഇത് മാറിയ ശീലങ്ങളുടെ ഫലമായി കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേള്‍വിത്തകരാറുകള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ അത് മാറ്റിയെടുക്കാന്‍ സാധിക്കും.
നവജാത ശിശുക്കളില്‍ കേള്‍വി സംബന്ധമായ പരിശോധന നടത്തുന്നുവെന്ന് എല്ലാവരും ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവടങ്ങളില്‍ ഇതിനായി സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് സൗകര്യമുണ്ടെന്നും ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.