തുറവൂർ: വോട്ട് വാങ്ങാൽ വിശ്വാസത്തെ ഉപയോഗിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പറഞ്ഞു. ശബരിമല വിഷയം ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ രണ്ട് സർക്കാരുകളും വൃണപ്പെടുത്തി. കേന്ദ്ര സർക്കാർ. ബില്ല് പാസാക്കി ഹിന്ദുമതവിശ്വാസികളെ സംരക്ഷിക്കണം അതിന് നിയമുണ്ടാക്കാൻ തയാറാവണം.
കേന്ദ്ര സർക്കാരിനോടു മത്സരിക്കാൻ കേരളസർക്കാർ പരിശ്രമിക്കുകയാണ്. ഇന്ത്യ രാജ്യം തകർച്ചയിലാണ്. പെൻഷൻപോലും കൊടുക്കാൻ കഴിയാത്ത ദയനിയ അവസ്ഥയാന്ന്. പെൻഷനുകൾ അട്ടിമറിച്ച കാരുണ്യ പോലുള്ള പദ്ധതികൾ അട്ടിമറിച്ച സർക്കാറിനെതിരെയുള്ള ജനവിധിയായിരിക്കും അരൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അരൂരിൽ വൻന്പിച്ച ഭൂരിപക്ഷത്തിൽ ഷാനിമോൾ ഉസ്മാൻ ജയിക്കുമെന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ.ഷാനിമോൾ ഉസ്മാൻറെ തെരഞ്ഞെടുപ്പ് പ്രചരണാർഥം മഹിളാ കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി നാലു കുളങ്ങരയിൽ നടത്തിയ വനിതാരവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.