തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ മാർക്കു ദാന വിവാദത്തിൽ ഗവർണർ ഇടപെടുന്നു. എംജി സർവകലാശാലയിൽ അദാലത്ത് നടത്തി മാർക്ക് കൂട്ടി നല്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ സർവകലാശാലാ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയശേഷം നിലപാട് വ്യക്തമാക്കാമെന്നും ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും ഗവർണർ പറഞ്ഞു. ലഭിക്കുന്ന പരാതികളെ കുറിച്ച് വിശദീകരണം തേടുന്നത് സ്വഭാവികമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.സർവകലാശാലയിലെ മാർക്കുദാന വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സർവകലാശാലയിലെ അദാലത്തിൽ പങ്കെടുത്താണ് മാർക്ക് ദാനം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.