ബോക്സോഫീസ് കളക്ഷൻ റെക്കോഡുകൾ തിരുത്തിയെഴുതിയ ദൃശ്യത്തിന് ശേഷം ജീത്തുജോസഫും മോൻലാലും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി വിജയം കൊയ്ത കൂട്ടുകെട്ടിൽ മറ്റൊരു സിനിമകൂടി പിറക്കുമ്പോൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.
ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മോഹൻലാലിനെ കൂടാതെ മറ്റൊരൂ സൂപ്പർ താരം കൂടി ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തമിഴിന്റെ താര സുന്ദരി തൃഷയാണ് മോഹൻ ലാലിന് നായികയായി എത്തുന്നത്. മലയാളത്തിലെ താരത്തിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ലാലിനോടൊപ്പമുള്ളത്.
ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം.