തുറവൂർ: കഴിഞ്ഞ ഒരു മാസത്തിലേറെയായി നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. വൈകുന്നേരം ആറിന് കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം സമാപിക്കും. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ അരൂർ മണ്ഡലത്തിലെ സമാപന പര്യടനം തുറവൂർ പഴംപള്ളിക്കാവിൽ നിന്നും ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച് കൊല്ലം കവലയിൽ നിന്ന് വടക്കോട്ട് പെരുന്തരേശ്വരം വഴി കുത്തിയതോട് ഗുരുന്ദിരത്തിന് വടക്കുവശം കൂടി കുത്തിയതോട് പഴയപാലം വഴി ദേശീയപാതയിലൂടെ അരൂർ പള്ളിയിൽ നിന്ന് തിരികെ എരമല്ലൂരിൽ നിന്നും പടിഞ്ഞാറോട്ട് കയറി പാറായി കവലയിൽ നിന്നും കരുമാഞ്ചേരി, വല്ല്യേത്തോട്, നാലുകുളങ്ങര, ചാവടി, പുത്തൻചന്ത റോഡ് വഴി ദേശീയപാതയിലൂടെ തുറവൂർ വില്ലേജ് ഓഫീസിന് സമീപം സമാപിക്കും.എൽഡിഎഫ് സ്ഥാനാർഥി മനു സി. പുളിക്കലിന്റെ റോഡ് ഷോ കുന്പളങ്ങി ഫെറിയിൽ നിന്ന് രാവിലെ ഏഴിന് ആരംഭിക്കും.
ചാവടി, റോഡ്മുക്ക്, അന്ധകാരനഴി, പത്മാക്ഷി കവല, കാവിൽ, വളമംഗലം, തുറവൂർ ജങ്ഷൻ, പുത്തൻ ചന്ത, അരൂർ മുക്കം, അരൂക്കുറ്റി, കൊന്പനാമുറി, കാട്ടുന്പുറം, പെരുന്പളം കവല, പള്ളിച്ചന്ത, തവണക്കടവ്, ഒറ്റപ്പുന്ന, തിരുനല്ലൂർ, എൻഎസ്എസ് കോളേജ്, ശാന്തിക്കവല, പോളേക്കടവ്, പിഎസ് കവല, മണിയാ തൃക്കൽ, തൃച്ചാറ്റുകുളം, കുടപുറം റോഡ്, വടുതല എന്നിവടങ്ങളിലെ പര്യടന ശേഷം അരൂർ ക്ഷേത്രം കവലയിൽ സമാപിക്കും. തുടർന്ന് സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ കൊട്ടിക്കലാശം.
എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന്റെ ഇന്നത്തെ സമാപന പര്യടനം രാവിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിനു മുൻവശത്തു നിന്നും ആരംഭിച്ച വടക്കോട്ട് പോയി ചെമ്മാട് നിന്നും പടിഞ്ഞാറോട്ട് വട്ടക്കാൽ മുക്ക് വഴി വലത്തോട്ട് നാലുകുളങ്ങര ചാവടി വഴി കയറി തുറവൂർ ജംഗ്ഷൻ പുത്തൻചന്തയിൽ നിന്നും കിഴക്കോട്ട് പഴം പള്ളിക്കാവ് വളമംഗലം വഴി തൈക്കാട്ടുശേരി പി എസ് കവലയിൽ നിന്നും തെക്കോട്ട് ശാന്തി കവല എംഎൽഎ റോഡ് വഴി എസ്എൻഡിപി വഴി തിരുനല്ലൂർ പോസ്റ്റ് ഓഫീസ് തിരിയെ വടക്കോട്ട് എൻഎസ്എസ് കോളജ് ജംഗ്ഷൻ ഒറ്റപ്പുന്ന യിൽ നിന്നും തവണക്കടവ് വഴി പൂച്ചാക്കൽ വഴി ഓടംപള്ളി പെരുന്പളം കവല വഴി അരൂക്കുറ്റി കുറ്റി അരൂർമുക്കം അരൂർ പള്ളി ചന്തിരൂർ കൊച്ചുവേളി കവല എരമല്ലൂർ വഴി ചമ്മനാട് കുത്തിയതോട് വഴി തുറവൂരിൽ സമാപിക്കും.