സ്വന്തം ലേഖകൻ
തിരുവില്വാമല: വി.കെ.എൻ സ്മാരകം കേരള സാഹിത്യ അക്കാദമിക്ക് കൈമാറും. വി.കെ.എന്നിന്റെ പ്രതിമ സ്ഥാപിക്കാനും ആർട് ഗാലറിയടക്കമുള്ള പ്രവർത്തനങ്ങൾ സ്മാരകത്തിൽ നടത്താനും അവഗണിക്കപ്പെട്ടു കിടക്കുന്ന സ്മാരകം പൂർണ തോതിൽ പുനരുജ്ജീവിപ്പിക്കാനും യു.ആർ.പ്രദീപ് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.
വി.കെ.എൻ സ്മാരകം അവഗണന നേരിടുന്ന വാർത്ത രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തിരുന്നു.തുടർന്നാണ് യു.ആർ.പ്രദീപ് എംഎൽഎ മുൻകയ്യെടുത്ത് സാഹിത്യ അക്കാദമിയുടേയും പഞ്ചായത്തിന്റെയും നാട്ടുകാരുടേയും സംയുക്ത യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ വി.കെ.എൻ സ്മാരക സമിതി രൂപീകരിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണി, ജില്ല പഞ്ചായത്തംഗം ദീപ എസ് നായർ, പി.നാരായണൻകുട്ടി, എൻ.രാംകുമാർ, വി.ആർ.ദാസ്, കെ.ആർ.മനോജ്കുമാർ, കെ.ജയപ്രകാശ് കുമാർ, കെ.പി.ഉമാശങ്കർ, പഞ്ചായത്ത് അസി.സെക്രട്ടറി ദേവരാജൻ എന്നിവർ സംസാരിച്ചു.
എം.ആർ.മണി പ്രസിഡന്റായും എൻ.രാംകുമാർ വൈസ് പ്രസിഡന്റായും കെ.ആർ.മനോജ്കുമാർ സെക്രട്ടറിയായും സമിതിയും രൂപീകരിച്ചു.