പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് മലയിൽ ഉരുൾപൊട്ടി രണ്ടാം ബ്ലോക്ക് ഓനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നടുക്കണ്ടി അജയന്റെ ഭാര്യ ശാന്ത ഒഴുക്കിൽ പെട്ടു . ഇത് കണ്ട് പുഴയിൽ ചാടിയ അയൽകാരനായ ഇല്ലത്ത് പ്രകാശ് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടനിലയിലായി.
കാട്ടുവള്ളിയിൽ തൂങ്ങി കിടന്ന ഇരുവരേയും പ്രകാശന്റെ മകൻ സനു പ്രകാശ് അതിസാഹസികമായി പുഴക്ക് കുറുകെ നീന്തി കടന്ന് കയർ കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു.പ്രകാശിനെയും സനുവിനെയും നാട്ടുകാർ അഭിനന്ദിച്ചു.