മോഷണത്തിനിടെ പേടിച്ചരണ്ട വൃദ്ധയെ ആശ്വസിപ്പിച്ച് നെറ്റിയിൽ ചുംബനം നൽകി മോഷ്ടാവ്. ബ്രസീലിൽ ആണ് അൽപ്പം വ്യത്യസ്തമായ സംഭവം. ഇവിടെയുള്ള ഒരു ഫാർമസിയിൽ മരുന്ന് മേടിക്കുവാൻ എത്തിയതായിരുന്നു ഈ വൃദ്ധ. പെട്ടന്ന് ഇവിടേക്ക് എത്തിയ മൂന്ന് മോഷ്ടാക്കൾ സ്ഥാപനത്തിന്റെ ഉടമയെ ഭീഷണിപ്പെടുത്തി പണം കവർന്നു.
ഇതെല്ലാം കണ്ട് ഭയന്ന് വിറച്ച് വൃദ്ധ സമീപത്ത് നിൽക്കുന്നുണ്ടായിരുന്നു. പേടിച്ചരണ്ട ഇവർ കൈയിലുള്ള പണം നൽകാം. വെറുതേ വിടണം എന്ന് ഒരു മോഷ്ടാവിനോട് അപേക്ഷിച്ചു. എന്നാൽ സമീപം നിന്ന മോഷ്ടാവ് നിങ്ങളെ ഒന്നും ചെയ്യില്ലെന്ന് പറയുകയും പണം വേണ്ടന്ന് പറഞ്ഞ് വൃദ്ധയെ ആശ്വസിപ്പിക്കുകയും അവരുടെ നെറ്റിയിൽ ചുംബിക്കുകയുമായിരുന്നു.
സ്ഥാപനത്തിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.