വിശ്വാസം എന്ന ചിത്രത്തിനുശേഷം നയൻതാര വീണ്ടും അജിത്തിന്റെ നായികയാകുന്നു. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയൻതാര നായികയാകുന്നതെന്നാണ് വാർത്തകൾ.
നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച്. വിനോദും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും അജിത്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ട്.