ഇ​ടി​മി​ന്ന​ൽ! സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

പാലക്കാട്: ജി​ല്ല​യി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സ്സി​ലും ക​ളി​ക്ക​രു​ത്.

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സം​ഗ വേ​ദി​ക​ളി​ൽ ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് പ്ര​സം​ഗം ഒ​ഴി​വാ​ക്കു​ക. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റു​ക.

മ​ഴ​ക്കാ​ർ കാ​ണു​ന്പോ​ൾ തു​ണി​ക​ൾ എ​ടു​ക്കാ​ൻ ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്ത​ക്കോ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് പോ​ക​രു​ത് ഗൃഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടണം. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.

ലോ​ഹ വ​സ്തു​ക്ക​ളു​ടെ സ്പ​ർ​ശ​നം സാ​മീ​പ്യം, വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സ്സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ കൊ​ന്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കു​ക​യോ പ​ട്ടം പ​റ​ത്തു​ക​യോ ചെ​യ്യ​രു​ത്. വാ​ഹ​ന​ത്തി​ലാ​ണ​ങ്കി​ൽ തു​റ​സ്സാ​യ സ്ഥ​ല​ത്ത് നി​ർ​ത്ത​ണം. ലോ​ഹ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്ക​രു​ത്. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങ​രു​ത്.

തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ​ങ്കി​ൽ പാ​ദ​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ച് ത​ല കാ​ൽ​മു​ട്ടു​ക​ൾ​ക്ക് ഇ​ട​യി​ൽ ഒ​തു​ക്കി ഇ​രി​ക്കു​ക. ഇ​ടി​മി​ന്ന​ലി​ൽ​നി​ന്നും സു​ര​ക്ഷി​ത​മാ​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മി​ന്ന​ൽ ചാ​ല​കം സ്ഥാ​പി​ക്കാം. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ​ർ​ജ്ജ് പ്രോ​ട്ട​ക്ട​ർ ഘ​ടി​പ്പി​ക്കാം. മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്താ​ൽ പൊ​ള്ള​ലേ​ൽ​ക്കു​ക​യോ കാ​ഴ്ച്ച​യോ കേ​ൾ​വി​യോ ന​ഷ്ട​മാ​വു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്ക​യോ ചെ​യ്യാം.

മി​ന്ന​ലേ​റ്റ വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​ത പ്ര​വാ​ഹം ഉ​ണ്ടാ​വാ​ത്ത​തി​നാ​ൽ ആ​ദ്യ 30 സെ​ക്ക​ന്‍റി​നു​ള്ളി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​ക​ണം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ട​രു​ത്.

Related posts