ഗോഹട്ടി: കാമുകിയെ കാണാനെത്തിയ 17 വയസുകാരനെ ബന്ധുക്കൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ത്രിപൂരയിലെ ഗോമതിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ റിപൻ സർക്കാർ ആണ് മരിച്ചത്.
കാമുകിയുടെ വീട്ടിലെത്തിയ റിപനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു പിടികൂടി മർദിക്കുകയായിരുന്നു. റിപന്റെ അമ്മാവൻ സ്ഥലത്തെത്തി അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്നു പോലീസെത്തിയപ്പോൾ റിപൻ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ള പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.