അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദം! ചുഴലിക്കാറ്റിന് സാധ്യത; 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറിയേക്കും; അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരും

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പി​നും കേ​ര​ള​ത്തി​നും ഇ​ട​യി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. 36 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യേ​ക്കും. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.

ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്പെ​ട്ടാ​ല്‍ ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. 24 വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ നി​ഗ​മ​നം. ഇ​തി​ന് ശേ​ഷം ന്യൂ​ന​മ​ര്‍​ദം ഒ​മാ​ന്‍ തീ​ര​ത്തേ​ക്കു നീ​ങ്ങു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​തി​നി​ടെ, ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ക​യാ​ണെ​ന്നു​ള​ള മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്.

ക​ന്യാ​കു​മാ​രി തീ​ര​ത്ത് നി​ല​വി​ലു​ള്ള ച​ക്ര​വാ​ത​ച്ചു​ഴി​ക്കു (സൈ​ക്ലോ​ണി​ക് സ​ര്‍​ക്കു​ലേ​ഷ​ന്‍) പി​ന്നാ​ലെ ത​മി​ഴ്‌​നാ​ട്-​ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്താ​ണ് പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​മെ​ടു​ക്കു​ന്ന​ത്

Related posts