കനത്ത മഴ; കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ;ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ട്ടാ​ര​ക്ക​ര: ക​ന​ത്ത മ​ഴ​യി​ൽ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ എം.​സി.​റോ​ഡ് പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടാ​യി മാ​റി. പു​ല​മ​ൺ ക​വ​ല​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ണ് ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്.​പ​ല​ച​ര​ക്ക് മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു വ​ള ഗോ​ഡൗ​ണി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കി വ​രു​ന്ന​തേ​യു​ള്ളുഎം.​സി.​റോ​ഡു നി​ർ​മ്മി​തി​യി​ലും ഓ​ട നി​ർ​മ്മാ​ണ​ത്തി​ലും കെ.​എ​സ്.​ടി.​പി ക്കു​ണ്ടാ​യ അ​പാ​ക​ത​യാ​ണ് പു​ല​മ​ൺ ക​വ​ല മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ള​ക്കെ​ട്ടാ​യി മാ​റാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു.​പ്ര​ധാ​ന ഓ​ട​യി​ലേ​ക്ക് വെ​ള്ള​മി​റ​ങ്ങി​പ്പോ​കാ​ൻ നി​ർ​മ്മി​ച്ചി​ട്ടു​ള്ള ഒ​രു​ക​ൾ ഇ​ടു​ങ്ങി​യ​തും മാ​സം കു​റ​ഞ്ഞ​തു​മാ​ണ്.

ഈ ​ഓ​വു​ക​ളി​ൽ പ​ല​തും മാ​ലി​ന്യം നി​റ​ഞ്ഞ് അ​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ കെ.​എ​സ്.​ടി.​പി.​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ്യാ​പാ​രി​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കെ.​എ​സ്.​റ്റി പി. ​ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ അ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ഇ​ന്ന് രാ​വി​ലെ ഐ​ഷാ പോ​റ്റി എം.​എ​ൽ.​എ.​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം വെ​ള്ളം ക​യ​റി​ല്ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Related posts