ചാത്തന്നൂർ: ജപ്പാൻ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ചാത്തന്നൂർ-ആദിച്ചനല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചതും ഏറെ കാലപ്പഴക്കം ചെന്നതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് സിപിഐ.
ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയപ്പോഴും അടുതലയിൽ ദശാബ്ദങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ജലവിതരണ പദ്ധതിയുടെ പൈപ്പുകളാണ് ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിയ്ക്ക് ഉപയോഗിക്കുന്നത്.ജപ്പാൻ കുടിവെള്ള പദ്ധതി ആരംഭിച്ചപ്പോൾ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും ജലം ഒഴുക്കിന്റെ അളവും സമ്മർദവും കൂ ടു ക യും ചെയതു. ഇതോടെ മിക്ക സ്ഥലത്തും പൈപ്പ് പൊട്ടി ജലം പാഴാകുന്ന അവസ്ഥയാണ്.
അടിയന്തിര പ്രാധാന്യം നൽകി പഴയ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് ജലവിതരണം സുഗമമാക്കാനും ജലം സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് സിപിഐ ഏറം വടക്ക് ബ്രാഞ്ച് സെക്രട്ടറി ജി.ദിവാകരൻ ആവശ്യപ്പെട്ടു.