പുനലൂർ: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുടക്കമായി. ആര്യങ്കാവ് ശാസ്താ സന്നിതിയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.
തുടർന്ന് ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ അയ്യപ്പസേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജന്റെ അദ്ധ്യക്ഷതയിൽ അയ്യപ്പധർമ്മ പ്രചാരണ രക്ഷായാത്ര ജില്ലാ രക്ഷാധികാരി ആർ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ശബരിമല മുൻ മേൽശാന്തി ബാലമുരളി ഭദ്രദീപം തെളിയിച്ചു.പ്രദീപ് ആര്യങ്കാവ്, വിശ്വൻ പാലയ്ക്കൽ, രാജേന്ദ്രൻ പിള്ള വിനോദ് കുമാർ ജയപ്രകാശ് സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് താണ്ടി രഥയാത്ര പാണ്ഡവൻപാറ ശിവപാർവ്വതി ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി പുനലൂരിൽ രഥയാത്ര സമാപിച്ചു.ഇന്ന് രാവിലെ 7 ന് കരവാളൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഇരുചക്രവാഹനങ്ങളുടേയും, ചെണ്ടമേളം, മുത്തുക്കുട, എന്നിവയുടെ അകമ്പടിയിൽ സ്വീകരിച്ച് കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി.