ഉപതെരഞ്ഞെടുപ്പ്;  മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ടി​ന് ശ്ര​മ​മെ​ന്ന് പ​രാ​തി; യു​വ​തി പി​ടി​യി​ല്‍

കാ​സ​ർ​ഗോ​ഡ്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യേ​ത്തു​ട​ർ​ന്ന് യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ബീ​സ എ​ന്ന യു​വ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​ക്ര​ബ​യ​ലി​ലെ 42-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് പേ​രു നീ​ക്കം ചെ​യ്ത സ്ത്രീ​യു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ബീ​സ പി​ടി​യി​ലാ​യ​ത്. പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ബീ​സ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts