കാസർഗോഡ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ യുവതി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഒരേ വീട്ടില്‍ രണ്ട് നബീസയുണ്ടായതാണ് പ്രശ്നത്തിന് കാരണം. വോട്ടര്‍ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു. വോട്ട് ചെയ്യാൻ വന്ന നബീസ സ്വന്തം ഐഡി കാർഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാൻ വന്നതാണെങ്കിൽ സ്വന്തം ഐഡി കാർഡ് കൊണ്ടാണോ വരികയെന്നു ഉണ്ണിത്താൻ ചോദിച്ചു.
വോര്‍ക്കാടി ബക്രബയല്‍ ബൂത്തില്‍ വെച്ചായിരുന്നു നബീസയെ കസ്റ്റഡിയില്‍ എടുത്തത്. വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നബീസ പിടിയിലായത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.