സാറേ ഒരവധി! പെ​രു​മ​ഴ​യാ​ണ് സാ​ർ, അ​​വ​​ധി വേ​​ണം! കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ അവധി നല്‍കാത്തതിലുള്ള പ്രതിഷേധവുമായി കുട്ടികള്‍

കോ​​ട്ട​​യം: പെ​​രു​​മ​​ഴ​​യാ​​ണ് സാ​​ർ, ഞ​​ങ്ങ​​ൾ​​ക്ക് പു​​റ​​ത്തി​​റ​​ങ്ങാ​​ൻ പ​​റ്റു​​ന്നി​​ല്ല… അ​​വ​​ധി ന​​ൽ​​ക​​ണം. റോ​​ഡി​​ൽ വെ​​ള്ള​​ക്കെ​​ട്ടാ​​ണ്, ബ​​സ് കി​​ട്ടി​​ല്ല, അ​​വ​​ധി വേ​​ണം… ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​കെ. സു​​ധീ​​ർ ബാ​​ബു​​വി​​ന്‍റെ ഫേ​​സ് ബു​​ക്ക് പേ​​ജി​​ലേ​​ക്ക് ജി​​ല്ല​​യു​​ടെ വി​​വി​​ധ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​മു​​ള്ള കു​​ട്ടി​​ക​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ​​മു​​ത​​ൽ അ​​യ​​ച്ച സ​​ന്ദേ​​ശ​​ങ്ങ​​ളാ​​ണ് ഇ​​വ.

മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ അ​​വ​​ധി ന​​ൽ​​കി​​യി​​ട്ടും ത​​ങ്ങ​​ൾ​​ക്ക് അ​​വ​​ധി ന​​ൽ​​കാ​​ത്ത​​തി​​ലു​​ള്ള പ്ര​​തി​​ഷേ​​ധ​​മാ​​ണു കു​​ട്ടി​​ക​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ പ​​ങ്കു​​വ​​ച്ച​​ത്.

സ്കൂ​​ളു​​ക​​ൾ​​ക്ക് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചെ​​ന്ന സ​​ന്ദേ​​ശം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യ​​ത് മാ​​താ​​പി​​താ​​ക്ക​​ളെ​​യും കു​​ട്ടി​​ക​​ളെ​​യും വ​​ല​​ച്ചു. പി​​ന്നീ​​ട് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ലെ​​ന്ന ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ അ​​റി​​യി​​പ്പ് വ​​ന്ന​​തോ​​ടെ​​യാ​​ണു ആ​​ശ​​ങ്ക മാ​​റി​​യ​​ത്.

Related posts