അഞ്ചുമിനിറ്റിൽ ബുള്ളറ്റിന്‍റെ ലോക്ക് തകർക്കും! ബു​ള്ള​റ്റുക​ൾ മാ​ത്രം മോ​ഷ്ടി​ക്കു​ന്ന കു​ട്ടിക്കള്ളൻ അ​റ​സ്റ്റി​ൽ; ലക്ഷങ്ങള്‍ വിലയുള്ള ബുള്ളറ്റ് വില്‍ക്കുന്നത് 6000 രൂപയ്ക്ക്‌

തൃ​ശൂ​ർ: ബു​ള്ള​റ്റ് ബൈ​ക്കു​ക​ൾ മാ​ത്രം ക​വ​ർ​ച്ച ചെ​യ്യു​ന്ന കു​ട്ടിമോ​ഷ്ടാ​വ് പോ​ലീ​സി​ന്‍റെ പിടിയിലാ​യി. ഗു​രു​വാ​യൂ​ർ താ​മ​ര​യൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടിയാണ് കു​ന്നം​കു​ള​ത്തുനി​ന്നും അ​റ​സ്റ്റി​ലാ​യ​ത്.

ചോ​ദ്യം ചെ​യ്ത​തി​ൽ പൊ​ന്നാ​നി​യി​ൽനി​ന്നും ക്ലാ​സി​ക് മോ​ഡ​ൽ ബു​ള്ള​റ്റ് ക​ഴി​ഞ്ഞമാ​സം 29നും ​എ​ട​പ്പാ​ളി​ൽനി​ന്നു റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്ക് ഈ ​മാ​സം 17നും ​മോ​ഷ്ടി​ച്ച​താ​യി മൊഴിനല്കി. ക്ലാ​സി​ക് മോ​ഡ​ൽ ബു​ള്ള​റ്റ് 20,000 രൂ​പ​യ്ക്കും റോയൽ എൻഫീൽഡ് 6000 രൂ​പ​യ്ക്കും മാ​ത്ര​മാ​ണ് വി​റ്റ​ത​ത്രെ.

ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ബു​ള്ള​റ്റു​ക​ൾ ക​വ​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ വി​രു​ത​നാ​ണ് കു​ട്ടി​ക്ക​ള്ള​ൻ.
ഒ​ന്ന​രല​ക്ഷ​ത്തി​നു മു​ക​ളി​ൽ വി​ല​വ​രു​ന്ന ബു​ള്ള​റ്റു​ക​ൾ ലോ​ക്ക് പൊ​ട്ടി​ച്ച് സ്റ്റാ​ർ​ട്ട് ചെ​യ്യാൻ ഈ ​കു​ട്ടി​മോ​ഷ്ടാ​വ് എ​ടു​ക്കു​ന്ന​ത് അ​ഞ്ചുമി​നി​റ്റ് മാ​ത്ര​മാ​ണെ​ന്ന​തു പോ​ലീ​സി​നെ അ​ന്പ​ര​പ്പി​ച്ചു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം അ​ടി​ച്ചുപൊ​ളി​ച്ച് ജീ​വി​ക്കാ​ൻ വേ​ണ്ടി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാണ് ചോ​ദ്യം ചെ​യ്യ​ലി​ൽ കു​ട്ടി​മോ​ഷ്ടാ​വി​ന്‍റെ മറുപടിയെന്നു പോ​ലീ​സ് പ​റ​യു​ന്നു.

കു​ന്നം​കു​ളം സി​ഐ കെ.​ജി.​സു​രേ​ഷ്, എ​സ്ഐമാ​രാ​യ യു.​കെ.​ഷാ​ജ​ഹാ​ൻ, ബി.​എ​സ്.​സ​ന്തോ​ഷ്, ഗ്ലാ​ഡ്സ്റ്റ​ണ്‍, എഎ​സ്ഐ​മാ​രാ​യ സു​വ്ര​ത​കു​മാ​ർ, പി.​എം. റാ​ഫി, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സിപിഒമാ​രാ​യ പ​ഴ​നി സ്വാ​മി, ടി.​വി. ജീ​വ​ൻ, പി.​സു​ദേ​വ്, വി​പി​ൻ​ദാ​സ്, എം.​എ​സ്.​ലി​ജേ​ഷ്, എം. ​മെ​ൽ​വി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts