വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തി വന്നിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. അസമിലെ ശിവസാഗറില്‍ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്കല്‍ എന്‍ജിഒകളായ ആരോഹന്‍ രഗ്രി മഹിളശ സമിതി എന്നിവയുടെ അംഗങ്ങളാണ് പെണ്‍വാണിഭം നടത്തുന്ന വിവരം പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു.
അറസ്റ്റിലായവരുടെ പേര് അജ്ഗാര്‍ അലി, ഉഷ ബീഗം എന്നിങ്ങനെയെന്നാണ് വിവരം. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിഒ കാര്യങ്ങള്‍ അന്വേഷിക്കുകയും സത്യമെന്ന് മനസിലായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് ഒരു വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്. ഇവര്‍ അറസ്റ്റിലാകുന്ന സമയവും ഇടപാടുകാര്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്.
വീട്ടില്‍ നിന്ന് അശ്ലീല വീഡിയോകള്‍ അടങ്ങിയ നിരവധി പെന്‍ഡ്രൈവുകളും സെക്സ് ടോയികളും കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.