സുൽത്താൻ ബത്തേരി: ഏത് സമയത്തും നിലംപൊത്താവുന്ന വിധത്തിൽ ഭീഷണിയുയർത്തി വൈദ്യുതി പോസ്റ്റ്. ബത്തേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പാട്ടവയൽ-ഉൗട്ടി റോഡിലാണ് ഭീതി പരത്തി പോസ്റ്റ് നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലാണ് പോസ്റ്റ് ചരിഞ്ഞുതുടങ്ങിയത്.
നൂറുകണക്കിന് വിദ്യാർഥികളുടക്കമുള്ള യാത്രക്കാരാണ് ഈവഴി ദിനംപ്രതിയെന്നോണം നടന്നുപോകുന്നത്. അപകടം വന്നതിനുശേഷം മാറ്റാൻ നീക്കാതെ അടിയന്തരമായി പോസ്റ്റ് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.