ക​ണ്ട​ങ്കാ​ളി പെ​ട്രോ​ളി​യം സം​ഭ​ര​ണ പ​ദ്ധ​തി; വ​യ​ല്‍ അ​മേ​രി​ക്ക​ൻ കമ്പനി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ സി​പി​എം

പ​യ്യ​ന്നൂ​ര്‍: ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍ എ​ന്നീ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളു​ടെ പെ​ട്രോ​ളി​യം സം​ഭ​ര​ണ​ശാ​ല​യ്ക്കാ​യി ക​ണ്ട​ങ്കാ​ളി​യി​ലെ വ​യ​ല്‍ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ സി​പി​എ​മ്മും. അ​മേ​രി​ക്ക​യി​ലെ കു​ത്ത​ക പെ​ട്രോ​ളി​യം ഭീ​മ​ൻ​മാ​ർ​ക്ക് ബി​പി​സി​എ​ല്‍ ന​ല്‍​കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ലൂ​ടെ പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന ത​ലോ​ത്ത് വ​യ​ല്‍ അ​മേ​രി​ക്ക​യു​ടെ കൈ​യി​ലെ​ത്തു​ന്ന​തി​നെ​തി​രെ സി​പി​എം രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

നേ​വ​ല്‍ അ​ക്കാ​ഡ​മി​യും എ​ഫ്‌​സി​ഐ ഗോ​ഡൗ​ണും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​തു​മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ ഇ​പ്പോ​ഴും ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഏ​ത് പ​ദ്ധ​തി വ​രു​മ്പോ​ഴും ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കു​മെ​ന്ന​തി​നാ​ലും പെ​ട്രോ​ളി​യം സം​ഭ​ര​ണ പ​ദ്ധ​തി​കൊ​ണ്ട് നാ​ടി​ന് വി​ക​സ​ന​മു​ണ്ടാ​കു​മെ​ങ്കി​ല്‍ എ​തി​ര് നി​ല്‍​ക്കേ​ണ്ട​തി​ല്ല എ​ന്ന ന​യ​മാ​ണ് സി​പി​എ​മ്മും ഘ​ട​ക ക​ക്ഷി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ഇ​ക്കാ​ര്യം പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​തു​മാ​ണ്.​അ​തു​കൊ​ണ്ട് ത​ന്നെ പ​ദ്ധ​തി​ക്ക​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് പാ​ര്‍​ട്ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​രു​ന്നു.അ​തി​നി​ട​യി​ലാ​ണ് അ​മേ​രി​ക്ക​യി​ലെ വ​ന്‍​കി​ട എ​ണ്ണ​ക്ക​മ്പ​നി​യാ​യ എ​ക്‌​സോ​ണ്‍ മൊ​ബീ​ലി​ന് ബി​പി​സി​എ​ല്ലി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​ള്ള 53.29 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ 60,000 കോ​ടി രൂ​പ​ക്ക് വി​ല്‍​ക്കു​ന്ന​തി​ന് സെ​ക്ര​ട്ട​റി​ത​ല സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​താ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്ത് വ​ന്ന​ത്.

​ഇ​തോ​ടെ​യാ​ണ് സി​പി​എം സ്വീ​ക​രി​ച്ചു​വ​ന്ന ന​യം പു​നഃ​പ​രി​ശോ​ധ​നാ വി​ഷ​യ​മാ​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.ബി​പി​സി​എ​ല്ലി​ന്‍റെ കൈ​മാ​റ്റ​ത്തി​ലൂ​ടെ ത​ലോ​ത്ത് വ​യ​ല്‍ അ​മേ​രി​ക്ക​യു​ടെ കൈ​ക​ളി​ലെ​ത്തു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ര്‍​ന്ന​തി​നാ​ല്‍ പെ​ട്രോ​ളി​യം സം​ഭ​ര​ണ പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി സ്വീ​ക​രി​ച്ചു​വ​ന്ന നി​ല​പാ​ടു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു.​ചി​ല ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലും ഇ​ക്കാ​ര്യം സ​ജീ​വ ച​ര്‍​ച്ച​യാ​യു​ര്‍​ന്നി​രു​ന്നു.

കൂ​ടാ​തെ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ ത​ലോ​ത്ത് വ​യ​ലി​ല്‍ ഒ​ന്ന​ര മീ​റ്റ​റോ​ളം വെ​ള്ള​മു​യ​രു​ക​യും സ​മീ​പ​ത്തെ വീ​ടു​ക​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ര്‍​ട്ടി സ്വീ​ക​രി​ച്ചു​വ​ന്ന ന​യം പു​നഃ​പ​രി​ശോ​ധി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.2018 ഫെ​ബ്രു​വ​രി 10ന് ​സി​പി​എം പ​യ്യ​ന്നൂ​ര്‍ സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി ജ​ന​ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് വ​സ്തു​ത​ക​ള്‍ നി​ര​ത്തി മൂ​ന്ന് പേ​ജു​ള്ള നി​വേ​ദ​ന​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​നി​വേ​ദ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ല്‍ അ​ന്വേ​ഷ​ണ​മോ ന​ട​പ​ടി​യോ എ​ടു​ക്കാ​തെ​യാ​ണ് എ​ണ്ണ​സം​ഭ​ര​ണ​ശാ​ല​യ്ക്കാ​യി 85 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ റ​വ​ന്യൂ വ​കു​പ്പ് ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.ഇ​തി​നി​ട​യി​ലാ​ണ് കൊ​ച്ചി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തെ വ്യ​വ​സാ​യ വ​കു​പ്പ് സ​ര്‍​വേ​ക്കാ​യി നി​യോ​ഗി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യ​റി​യാ​തെ വ്യ​വ​സാ​യ വ​കു​പ്പി​ലേ​യും റ​വ​ന്യൂ വ​കു​പ്പി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് വേ​ണ്ടി ച​ര​ടു​വ​ലി​ക​ള്‍ ന​ട​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ഇ​തോ​ടെ ഉ​യ​ര്‍​ന്നി​രു​ന്നു.നി​ര്‍​ദ്ദി​ഷ്ട പെ​ട്രോ​ളി​യം സം​ഭ​ര​ണ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മു​പ്പ​ത് ഏ​ക്ക​റോ​ളം സ്ഥ​ല​ങ്ങ​ള്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് മാ​ഫി​യ മൂ​ന്‍​കൂ​ട്ടി വാ​ങ്ങി​യി​ട്ടി​രു​ന്ന​തി​നാ​ല്‍ ഏ​ത് വി​ധേ​ന​യും പ​ദ്ധ​തി ത​ലോ​ത്ത് വ​യ​ലി​ല്‍​ത​ന്നെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള സ​മ്മ​ര്‍​ദ്ദ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.​ഈ സ​മ്മ​ര്‍​ദ്ദ​ങ്ങ​ളെ തു​ട​ര്‍​ന്നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന നി​ല​പാ​ടാ​ണ് പു​തി​യ ന​യ​ത്തി​ലൂ​ടെ സി​പി​എം സ്വീ​ക​രി​ക്കു​ന്ന​ത്.

Related posts