ആര്യങ്കാവ് : കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. തമിഴനാട് തൂത്തുക്കുടി സ്വദേശി ദിലീപ് മനോഹരനാണ് ആര്യങ്കാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പുലര്‍ച്ചെ രണ്ടരയ്ക്ക് തിരുന്നെല്‍വേലി -ചെങ്കോട്ട ബസിലാണ് ഇയാള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന അധികൃതര്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ അയജകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രേംനസീര്‍, ശശി, ഷൈജു, സുജിത്ത്, വിഷ്ണു എന്നിവരടങ്ങുന്ന സംഘം ബസ് പരിശോധിക്കുകയും കഞ്ചാവുമായി പ്രതിയെ പിടികൂടുകയും ചെയ്തത്. പിടികൂടിയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.