വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ ശ​രി​ദൂ​രം ഇ​ട​തു​പ​ക്ഷം;  ന​ഗ​ര​സ​ഭ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യാണ് വിജയത്തിലേക്കുള്ള കുതിപ്പെന്ന് വി.​കെ പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ ശ​രി​ദൂ​രം ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ തെ​ളി​യി​ച്ച​താ​യി ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി വി.​കെ പ്ര​ശാ​ന്ത്. രാ​ഷ്ട്രീ​യ​ത്തി​ൽ സ​മു​ദാ​യ നേ​താ​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യം ഉ​റ​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ശാ​ന്ത്.

എ​ൻ​എ​സ്എ​സ് ഉ​ന്ന​യി​ച്ച പ​രി​ഭ​വം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രും മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ താ​നും ശ്ര​മി​ക്കും. എ​ൻ​എ​സ്എ​സി​ന്‍റെ അ​ട​ക്കം വോ​ട്ടു​ക​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യാ​ണി​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Related posts