പത്തനാപുരം:വീണ്ടും പേപ്പട്ടിയുടെ ആക്രമണം;നാലുപേര്‍ക്ക് കടിയേറ്റു.ഇന്നലെ വൈകുന്നേരം അഞ്ചോടെ പത്തനാപുരം ടൗണിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.ഫോറസ്റ്റ് ഓഫീസിന് സമീപം റോഡിലൂടെ നടന്നുപോയവരെയും,ബസ് കാത്തു നിന്നവരെയുമാണ് പേപ്പട്ടി ഓടിച്ച് കടിച്ചത്.മാത്യു,അശോകന്,ബാബു എന്നിവര്‍ക്കും,മറ്റൊരാള്‍ക്കുമാണ് കടിയേറ്റത്.
ഇവര്‍ അടൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനും,മറ്റൊരാള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിരുന്നു.ഒരാഴ്ച മുന്‍പ് കടയ്ക്കാമണ്‍ ഗര്‍ഭിണിയുള്‍പ്പെടെ പത്തോളം പേര്‍ക്കും കടിയേറ്റിരുന്നു.തെരുവ് നായ്ക്കളുടെയും,പേപ്പട്ടിയുടെയുടേയും ശല്യം രൂക്ഷമായിട്ടും അധികൃതര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്.