മുഴപ്പിലങ്ങാട്: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുഴപ്പിലങ്ങാട് ബീച്ചിന് സമീപം തസ്മി മൻസിലിലെ ഹസ്ബീന (20) യാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാസ്ഥയിലുള്ള യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന അജ്മലുമായി നാലു മാസം മുമ്പാണ് വിവാഹം നടന്നത്. പരേതനായ പോക്കർ-റഹ്മത് ദന്പതികളുടെ മകളാണ്. സഹോദരി: തസ്മി. എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.