കൊയിലാണ്ടി: കടൽ തന്നതെല്ലാം തീയെടുത്തതോടെ സാവിത്രിയുടേയും കുടുംബത്തിന്റേയ ും ജീവിതം വഴിമുട്ടി . കൊയിലാണ്ടി കടലോരത്തെ ചീനമാരകം പറമ്പിൽ താമസിക്കുന്ന പരേതനായ മുക്രി ക്കണ്ടി രവി സ്വാമിയുടെ ഭാര്യ സാവിത്രിയും അസുഖബാധിതനായ മകൻ ബാബു, മകൾ ബീന (ബീനയുടെ പേരിലാണ് വീട് ) എന്നിവരും ഒരായുസ് മുഴുവൻ അധ്വാനിച്ച് സ്വരൂപിച്ച് വാങ്ങിയ വീടും സാധനങ്ങളും ചികിൽസക്കായി കരുതിയ 70800 രൂപയുമാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ടുമൂലം കത്തി ചാമ്പലായത്.
തീ പിടിക്കുമ്പോൾ സാവിത്രിയും ബാബുവിന്റെ രണ്ടു ചെറിയ കുട്ടിക്കളും വീട്ടിനകത്ത് ഉണ്ടായിരുന്നു. അടുത്തുള്ളവരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാത്ത സ്ഥിതിയാണുള്ളത്.
വീട്ടിലെ എല്ലാ സാധനങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. കുറച്ചു മുമ്പാണ് മകൻ ബാബുവിന്റെ് ഭാര്യ കാൻസർ ബാധിച്ചാണ് മരിച്ചത്. തുടർന്ന് ബാബുവിനും അസുഖം ബാധിച്ച് ചികിൽസിലായി. സംഭവസമയത്ത് ജീവിക്കാനായി ബാബു കടലിൽ പോയതായിരുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് .