കോട്ടയം: നഗരസഭ ചെയർപേഴ്സണ് ഡോ. പി.ആർ. സോനയുടെ ഓഫീസിസൽ നിന്നും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ 19നാണു ഹാർഡ് ഡിസ്ക് മോഷണം പോയത്. എൻജിനിയറിംഗ്, റവന്യു വിഭാഗങ്ങളിലേക്കുള്ള മൂന്നു സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്കാണ് കാണാതായിരിക്കുന്നത്.
ഒരുമാസത്തെ ദ്യശ്യങ്ങളാണ് ഇതിലുള്ളത്. സംഭവത്തിൽ ഇന്നലെയാണ് ചെയർപേഴ്സണ് പോലീസിൽ പരാതി നല്കിയത്. ഓഫീസ് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ നഗസരസഭാധ്യക്ഷ സ്ഥലത്തില്ലെങ്കിലും മുറി പൂട്ടാറില്ല. മോഷണം നടന്ന സാഹചര്യത്തിൽ നഗരസഭാധ്യക്ഷ സ്ഥലത്തില്ലാത്ത സമയങ്ങളിൽ ഓഫീസ് മുറി പൂട്ടിയിടാൻ തീരുമാനിച്ചിട്ടുണ്ട്.