മാനഭംഗത്തെ പരാമർശിച്ച് തമാശരൂപേണ ഫേസ്ബുക്കിൽ കുറിപ്പിട്ട ഹൈബി ഈഡൻ എംപിയുടെ ഭാര്യ അന്ന ലിൻഡയ്ക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. “ബലാത്സംഗം വിധി പോലെയാണ്, തടുക്കാൻ സാധിച്ചില്ലെങ്കിൽ അത് ആസ്വദിക്കുക’. കനത്ത മഴയെ തുടർന്ന് വീട്ടിൽ വെള്ളം കയറിയപ്പോളായിരുന്നു ഇവർ ഈ വാക്കുകൾ ഫേസ്ബുക്കിൽ കുറിച്ചത്.
വീട്ടിലെ സാധനങ്ങൾ മാറ്റുന്നതിന്റെയും ഹൈബി ഈഡൻ ഐസ്ക്രീം കഴിക്കുന്നതിന്റെയും ചിത്രങ്ങൾ ഇവർ പങ്കുവച്ചിരുന്നു. സംഭവം വിവാദമായപ്പോൾ ഇവർ കുറിപ്പ് നീക്കം ചെയ്യുകയും ചെയ്തു.
അന്നാ ലിൻഡയെ വിമർശിച്ച് ജെ.എസ്. വീണ എന്ന യുവതിയുടെ കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. റേപ്പ് കൾച്ചറിൽ മുന്നിട്ട് നിൽക്കുന്ന രാജ്യമായതുകൊണ്ട് ഒരു ചെറിയ ഇടവഴിയിൽ നടക്കാൻ പോലും നടക്കാൻ പേടിയായിരുന്നുവെന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ റേപ്പിനെ എങ്ങനെയാണ് ആളുകൾ ഇത്ര സിമ്പിൾ ആക്കുക എന്ന് മനസിലാകുന്നില്ലെന്ന് വീണ ചോദിക്കുന്നു.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്: